ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു

കാറിൽ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു

Update: 2022-03-30 16:28 GMT
Advertising

ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു. ഇന്നലെ രാത്രി മർദനമേറ്റ മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ സഞ്ചരിക്കവേ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കേസിലെ പ്രതികളിലൊരാളായ അബ്ദുൽ മജീദിനെ കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്.

തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീലിനെ ഇന്നലെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെ പയ്യനാട് വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വാഹന പാർക്കിങ്ങുമായി തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇതാണോ ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

നഗരസഭ കൗൺസിലർ ഉൾപ്പെടെ അഞ്ചുപേർ കാറിലുണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും പരിക്കില്ല. ബൈക്കിലെത്തിയവർ ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്ത ശേഷമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നുണ്ട്. അതേസമയം, നഗരസഭ അംഗത്തിന്റെ കൊലപാതകത്തെ തുടർന്ന് മഞ്ചേരിയിൽ നാളെ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. മഞ്ചേരി നഗരസഭ പരിധിയിൽ രാവിലെ ആറു മുതൽ ഖബറടക്കം തീരുന്നത് വരെയാണ് ഹർത്താൽ.


Full View


Manjeri Municipal Councilor injured in attack dies

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News