മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി

തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് കോടതി

Update: 2024-04-12 11:31 GMT
Editor : ശരത് പി | By : Web Desk
Advertising

കൊച്ചി: മസാലബോണ്ട് കേസിൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ വാദം കേൾക്കുകയുള്ളുവെന്ന് ഹൈക്കോടതി. കേസിൽ അടിയന്തരവാദം കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പിനു ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീൽ പരിഗണിക്കേണ്ട അടിയന്തര സാഹചര്യമെന്തെന്ന് കോടതി ചോദ്യമുന്നയിച്ചു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയാനാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു.

ശ്വാസം വിടാൻ ഉള്ള സമയം പോലും നൽകാതെ ഇ.ഡി തുടർച്ചയായി സമൻസുകൾ അയക്കുന്നുവെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു.പത്ത് ദിവസമല്ലേ തെരഞ്ഞെടുപ്പിനുള്ളു എന്താണ് ഇത്ര തിരക്കെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു. സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News