തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; ആളില്ലാത്ത വീട്ടില്‍ നിന്നും 100 പവന് സ്വര്‍ണം മോഷണം പോയി
വീട്ടുകാർ ക്ഷേത്രദർശനത്തിനായി പോയപ്പോഴായിരുന്നു മോഷണം
Update: 2023-07-07 10:16 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കവർച്ച. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ഇതിന് മുമ്പും മോഷണശ്രമങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി തെലങ്കാനയിൽ നിന്നും വന്ന ഒരു പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു.
ഇതിനുപിന്നാലെയാണ് തിരുവനന്തപുരം രാമകൃഷ്ണന്റെ വീട്ടിൽ നിന്നും 100 പവൻ സ്വർണം മോഷണം പോയത്. സംഭവസമയത്ത് വീട്ടുകാർ ക്ഷേത്ര ദർശനത്തിനായി പോയതായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വീടിന്റെ മുകൾ നിലയിലെ ജനൽ പാളി തകർത്ത് ജനൽ കമ്പി മുറിച്ചുകൊണ്ടാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് കേസിൽ അന്വേഷണമാരംഭിച്ചു.