കാഴ്ച്ച പരിമിതിയുള്ളവരുടെ ആശ്രയമായിരുന്ന കുനിയിൽ ഹമീദ് മാസ്റ്റർ അന്തരിച്ചു
മലപ്പുറം കീഴുപറമ്പിൽ പി.എ ഹമീദ് സ്ഥാപിച്ച അഗതി മന്ദിരം കാഴ്ച്ച പരിമിതിയുള്ളവരുടെ ആശ്രയ കേന്ദ്രമായിരുന്നു
മലപ്പുറം: കാഴ്ച്ച പരിമിതിയുള്ളവരുടെ ആശ്രയമായിരുന്ന കുനിയിൽ ഹമീദ് മാസ്റ്റർ അന്തരിച്ചു. മലപ്പുറം കീഴുപറമ്പിൽ പി.എ ഹമീദ് സ്ഥാപിച്ച അഗതി മന്ദിരം കാഴ്ച്ച പരിമിതിയുള്ളവരുടെ ആശ്രയ കേന്ദ്രമായിരുന്നു. തങ്ങളുടെ പ്രിയപെട്ട ഹമീദ് മാസ്റ്ററുടെ വേർപാടിന്റെ ദു:ഖത്തിലാണ് ഇവിടെ താമസിക്കുന്നവർ
കാഴ്ച്ചയില്ലാത്തവരുടെ മനസിൽ പ്രതീക്ഷയുടെ വെളിച്ചം പകരനായി ജീവിച്ച മനുഷ്യനാണ് പി.എ ഹമീദ് മാസ്റ്റർ. അധ്യാപക ജീവിതത്തിന് ശേഷം ഹമീദ് മാസ്റ്ററുടെ ജീവിതം കാഴ്ച്ചപരിമിതിയുള്ള വർക്കായി മാറ്റിവെച്ചു. കീഴുപറമ്പിലെ അഗതി മന്ദിരത്തിലുള്ളവരുടെ സുഹൃത്തും, സഹോദരനും, വഴികാട്ടിയും എല്ലാമായിരുന്നു ഹമീദ് മാസ്റ്റർ. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഹമീദ് മാസ്റ്റർ ഇന്നലെയാണ് വിട വാങ്ങിയത്. ഹമീദ് മാസ്റ്ററെ കാണ്ടിട്ടില്ലെങ്കിലും, സാമീപ്യംകൊണ്ടും, ശബ്ദംകൊണ്ടും എല്ലാവരുടെ മനസിലും അദ്ദേഹത്തെ കുറിച്ച് ഒരു ചിത്രമുണ്ട്
കാഴ്ച്ചപരിമിതിയുള്ളവരെ ചേർത്ത് പിടിച്ച് അവരുടെ ഉന്നമനത്തിനായി ഓടി നടന്ന മനുഷ്യൻ ഇല്ലാതായതോടെ വലിയ ശൂന്യതയാണ് ഇവിടെ താമസിക്കുന്നവർ അനുഭവിക്കുന്നത്. മുജാഹിദ് നേതാവ് എന്ന നിലയിലും പി.എ ഹമീദ് കുനിയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.