മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസ്; എബിൻ വർഗീസ് അറസ്റ്റിൽ

ഓഹരി നിക്ഷേപത്തിന്റെ പേരിൽ 200 കോടിയോളം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ

Update: 2024-05-15 15:04 GMT
Advertising

എറണാകുളം: മാസ്റ്റേഴ്സ് ഗ്രൂപ്പ് ഓഹരി തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ എബിൻ വർഗീസിനെ അറസ്റ്റ് ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് (ഇഡി) വർഗീസിനെ അറസ്റ്റ് ചെയ്ത‍ത്. ഓഹരി നിക്ഷേപത്തിന്റെ പേരിൽ 200 കോടിയോളം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ.

എബിന്‍ വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

തൃക്കാക്കര ഭാരത് മാതാ കോളജിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മാസ്‌റ്റേഴ്‌സ് ഗ്രൂപ്പ് ഫിന്‍കോര്‍പ്പ് ധനകാര്യ സ്ഥാപനത്തിനും ഉടമ എബിന്‍ വര്‍ഗീസിനുമെതിരെ നാല്‍പതോളം പേരായിരുന്നു പരാതിയുമായി പോലീസിനെ സമീപിച്ചത്. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News