മേയർ-ഡ്രൈവർ തർക്കം; കെ.എസ്.ആർ.ടി.സി ബസിലെ ഡി.വി.ആറിൽ മെമ്മറി കാർഡില്ല

ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ്

Update: 2024-05-01 06:09 GMT
Advertising

തിരുവനന്തപുരം: മേയർ- ഡ്രൈവർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഓടിച്ച ബസ് പൊലീസ് പരിശോധിച്ചു. ബസിനുള്ളിലെ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും ഡി.വി.ആറിൽ മെമ്മറി കാർഡില്ല. ഇതോടെ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.

ടെക്‌നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കിൽ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ബസിനുള്ളിൽ കയറി സച്ചിൻദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടോ എന്നതിനുള്ള നിർണായകമായ തെളിവുകളാണ് ഇതോടെ ലഭിക്കാതായത്. ഇതോടെ യദു നൽകിയ പരാതിയിൽ നടപടി അനിശ്ചിതത്വത്തിലാണ്.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News