മലബാര്‍ സമരം:ചരിത്ര വസ്തുത പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നതെന്ന് സ്പീക്കര്‍

വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയംകുന്നന്‍ പറഞ്ഞത്, തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിങ്. മരണത്തിലെ ഈ സമാനതയാണ് ചൂണ്ടിക്കാട്ടിയത്.

Update: 2021-08-23 16:29 GMT
Advertising

ചരിത്ര വസ്തുതകള്‍ പറഞ്ഞതിന് എന്തിനാണ് മാപ്പ് പറയുന്നതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങിനോട് ഉപമിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനതയാണെന്ന് അദ്ദേഹം പറഞ്ഞു. വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയംകുന്നന്‍ പറഞ്ഞത്, തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിങ്. മരണത്തിലെ ഈ സമാനതയാണ് ചൂണ്ടിക്കാട്ടിയത്.

മലബാര്‍ കലാപത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമാണ്, ജന്മിത്തവിരുദ്ധമാണ് വര്‍ഗീയമായി വഴിപിഴയ്ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാവിരുദ്ധമാണ്. മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ ഒഴിവാക്കാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനം ചരിത്രവിരുദ്ധമാണ്. ചരിത്രം അപനിര്‍മ്മിക്കുകയാണ് ചിലര്‍, വെട്ടി നീക്കലുകള്‍ അതിന്റെ ഭാഗമാണ്. കോലാഹലമുണ്ടാക്കുന്നവര്‍ ചരിത്ര പുസ്തകങ്ങള്‍ വായിക്കണം. ധ്രുവീകരണമുണ്ടാക്കലാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News