സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ കലാപ്രതിഭകൾക്ക് മീഡിയവണ്ണിന്റെ ആദരം: മൂന്ന് സ്‌കൂളുകൾക്ക് ക്യാഷ് അവാർഡ്
ഹൈസ്‌കൂൾ വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയ മൂന്ന് സ്‌കൂളുകളെയാണ് മീഡിയവൺ ആദരിച്ചത്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ കലാപ്രതിഭകൾക്ക് മീഡിയവണ്ണിന്റെ ആദരം. കൂടുതൽ പോയിന്റ് നേടിയ മൂന്ന് സ്‌കൂളുകൾക്ക് മീഡിയവൺ ക്യാഷ് അവാർഡ് നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപഹാരങ്ങൾ കൈമാറി.
ഹൈസ്‌കൂൾ വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടിയ മൂന്ന് സ്‌കൂളുകളെയാണ് മീഡിയവൺ ആദരിച്ചത്..വിക്രം മൈതാനിയിലെ മീഡിയവൺ പവലിയനിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്‌കൂളുകൾക്ക് ഉപഹാരങ്ങൾ കൈമാറി.
ഹൈസ്‌കൂൾ വിഭാഗത്തിൽ 90 പോയിന്റ് നേടി ഒന്നാമതെത്തിയ പാലക്കാട് ആലത്തൂർ ഗുരുകുലം ബി.എസ്.എസ് സ്‌കൂളിന് നൽകിയത് 30000 രൂപയുടെ ക്യാഷ് അവാർഡ് ആണ്. മെറാൾഡ ജ്വല്ലറി ചെയർമാൻ അബ്ദുൽ ജലീൽ ക്യാഷ് അവാർഡ് കൈമാറി. ആടിക്കോ എംഡി ഫൈസൽ ബാബു സർട്ടിഫിക്കറ്റ് നൽകി.
81 പോയിന്റ് നേടി രണ്ടാമത്തെത്തിയ തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇ എം ഗേർൾസ് സ്‌കൂളിന് 20000 രൂപയാണ് ക്യാഷ് അവാർഡ്. മെറാൾഡ ജ്വല്ലറി ഡയറക്ടർ ശറീന ജലീൽ ക്യാഷ് അവാർഡ് കൈമാറി.അപ്‌ഡേറ്റ്‌സ് മൊബൈൽസ് ഡയറക്ടർ ശിവ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു..
ഹൈസ്‌കൂൾ വിഭാഗത്തിൽ മൂന്നാമത്തെത്തിയ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്.എസിന് 10000 രൂപയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി..