വ്യാജപ്രചാരണം: മീഡിയവൺ നിയമനടപടിക്ക്

ജീവനക്കാർക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കർമാർക്കെതിരെ സ്ത്രീ അധിക്ഷേപവും തുടരുന്ന പശ്ചാത്തലത്തിലാണ് മീഡിയവൺ നിയമനടപടിക്കൊരുങ്ങുന്നത്

Update: 2022-02-12 10:44 GMT
Editor : Shaheer | By : Web Desk
Advertising

സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാൻ തയാറാകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയുടെ പേരിൽ മീഡിയവണിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചു.

കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സർക്കാർ ചാനൽ സംപ്രേഷണം തടഞ്ഞത്. ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ചിലർ സംഘടിത പ്രചാരണം നടത്തുന്നത്. ചില ജീവനക്കാർക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കർമാർക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.

Summary: MediaOne to take legal action against fake social media campaign

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News