നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർച്ച; അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹരജിയിൽ വിധി തിങ്കളാഴ്ച
അതിജീവിത നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക
Update: 2024-10-11 11:15 GMT
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോർന്നതിൽ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. അതിജീവിത നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഉപഹരജിയിലെ പ്രധാന ആവശ്യം.
കോടതി മേൽനോട്ടത്തിൽ ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസന്വേഷിക്കണമെന്നും ഹരജിയിൽ പറയുന്നു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കസ്റ്റഡിയിലെടുക്കവേ മൂന്ന് തവണ നിയമവിരുദ്ധമായി തുറന്നുപരിശോധിച്ചുവെന്നാണ് വസ്തുതാ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് ഉപഹരജിയിൽ ആവശ്യപ്പെടുന്നത്.