സർക്കാർ സമ്മർദത്തിന് വഴങ്ങി; കൂട്ടിയ പാൽ വില കുറച്ച് മിൽമ

റിച്ച് പാലിന്റെ വിലയാണ് കുറച്ചത്

Update: 2023-04-19 12:54 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മിൽമ റിച്ച് പാലിന് കൂട്ടിയ വില കുറച്ചു. സർക്കാർ സമ്മർദത്തെ തുടർന്നാണ് വില കുറച്ചത്. അതേസമയം, സ്മാർട്ട് പാലിന് വർധിപ്പിച്ച വില തുടരും. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച്(പച്ച കവർ) അരലിറ്ററിന് 20 രൂപയിൽ നിന്ന് 30 രൂപയായാണ് കൂട്ടിയത്. സ്മാർട്ട് പാലിന് 24 രൂപയിൽ നിന്ന് 25 രൂപയായും വർധിച്ചിരുന്നു. ഇതിൽ മാറ്റമുണ്ടാകില്ല.

പാൽവില വർധിപ്പിച്ചതിൽ മിൽമക്ക് വീഴ്ച പറ്റിയെന്നും വില വർധിപ്പിച്ച കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. 2 തരം പാലിന് ഒരു ലിറ്ററിന് 2 രൂപ വച്ച് കൂട്ടി.

' മിൽമയോഗം ചേർന്നാണ് തീരുമാനമെടുത്തത്. സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. വില വർധിപ്പിച്ച കാര്യം സർക്കാരിനെ അറിയിക്കണമായിരുന്നു. തീരുമാനമെടുക്കാനുള്ള അധികാരം മിൽമയക്ക് ഉണ്ട്. മിൽമയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.റിച്ച് പാലിന് കൂട്ടിയ വില അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News