എയര്‍ലിഫ്റ്റിങ്ങിന്‍റെ ചെലവ് പിടിച്ചുവാങ്ങുന്ന കേന്ദ്രത്തിനെതിരെ കേരളം; പണം അനുവദിച്ച് സാങ്കേതിക ഉത്തരവ് മാത്രം ഇറക്കുമെന്ന് റവന്യൂ മന്ത്രി

മലയാളികളുടെ അഭിമാനബോധത്തെ കേന്ദ്രം ചോദ്യം ചെയ്യുകയാണെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു

Update: 2024-12-14 07:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ദുരന്ത സമയങ്ങളിലെ വ്യോമരക്ഷാ ദൗത്യത്തിന്‍റെ ചെലവ് പിടിച്ചുവാങ്ങുന്ന കേന്ദ്ര സർക്കാർ നീക്കം നേരിടാൻ സംസ്ഥാന സർക്കാർ. സൈന്യത്തിന് നൽകാനുള്ള പണം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കും.എന്നാൽ ഏത് അക്കൗണ്ടിൽ നിന്ന് പണം നൽകണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് നിലപാട് കോടതിയിൽ സ്വീകരിക്കാനാണ് തീരുമാനം. മലയാളിയുടെ അഭിമാന ബോധത്തെ കേന്ദ്രസർക്കാർ ചോദ്യം ചെയ്യുകയാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ മീഡിയവണിനോട് പറഞ്ഞു.

2019 പ്രളയം മുതൽ വയനാട് മുണ്ടക്കൈ ദുരന്തം വരെ നടത്തിയ എയർ ലിഫ്റ്റിങ്ങിനു പണം ആവശ്യപ്പെട്ടാണ് സൈന്യം കത്ത് നൽകിയത്. 132 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ആണ് സർക്കാർ തീരുമാനം. സൈന്യത്തിന് പണം നൽകി ഉത്തരവിറക്കും. എന്നാൽ എസ് ഡി ആർ എഫ് ഫണ്ടിന്‍റെ ഉപയോഗം സംബന്ധിച്ച് കേന്ദ്രം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. വയനാടിന്‍റെ ഭൂപ്രകൃതി കാരണം മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിന് ഭൂമി കണ്ടെത്തുക പ്രയാസമാണെന്ന് റവന്യൂമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രം പണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഡല്‍ഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധി കെ.വി തോമസ് പ്രതികരിച്ചു. കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനാണ് എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ ആലോചന. വയനാട് മുണ്ടക്കൈ പുനർനിർമാണവുമായി ബന്ധപ്പെട്ട നിർണായ തീരുമാനങ്ങൾ വരും ആഴ്ചകളിൽ ഉണ്ടാകുമെന്നാണ് സൂചന.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News