'SFIO അന്വേഷണത്തില്‍ പുതുതായി ഒന്നുമില്ല. CPM- BJP ധാരണയെന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്?': മന്ത്രി മുഹമ്മദ് റിയാസ്

സിപിഎം- ബിജെപി ധാരണയെന്ന വാദം പൊളിഞ്ഞു. അങ്ങനെ പ്രചരിപ്പിച്ചവർക്ക് എന്താണ് പറയാനുള്ളതെന്നും റിയാസ്‌

Update: 2024-10-13 10:12 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: മാസപ്പടി കേസിൽ ടി. വീണയുടെ മൊഴിയെടുത്തതിൽ പ്രതികരിച്ച് മന്ത്രിയും പങ്കാളിയുമായ പി.എ മുഹമ്മദ് റിയാസ്. എസ്എഫ്ഐഒ അന്വേഷണത്തില്‍ പുതുതായി ഒന്നുമില്ലെന്ന് റിയാസ് പറഞ്ഞു. വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് പറഞ്ഞതാണ്. ആ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി ധാരണയെന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്. ആ വാദം പൊളിഞ്ഞിരിക്കയാണ്. വിഷയങ്ങളിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ ചർച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽവെച്ചാണ് മൊഴിയെടുത്തത്. എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ് നടപടി.

ടി. വീണക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നിരുന്നു. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്.

2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News