'മാർച്ച് 31നകം മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കണം': അന്ത്യശാസനവുമായി മന്ത്രി സജി ചെറിയാൻ
ഡ്രഡ്ജിങിന് വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കുന്നതിൽ അദാനി ഗ്രൂപ്പിന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അന്ത്യശാസനം. ഡ്രഡ്ജിങ് മാർച്ച് 31നകം പൂർത്തിയാക്കാന്‍ മന്ത്രിയാവശ്യപ്പെട്ടു.
ഡ്രഡ്ജിങിനു വേഗം പോരെന്നു അദാനി ഗ്രൂപ്പുമായുള്ള അവലോകന യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. മുതലപ്പൊഴിയിലെ കല്ല് നീക്കാനുള്ള അദാനി ഗ്രൂപ്പിന്റെ കരാർ പുനഃസ്ഥാപിക്കില്ല, ഓരോ ആഴ്ചയും പ്രവർത്തന പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അതേസമയം കല്ല് കൊണ്ടുപോകാനായി പൊളിച്ച പുലിമുട്ട് പുനഃസ്ഥാപിക്കാൻ ഫിഷറീസ് വകുപ്പിൽ ധാരണയായി. ഡ്രഡ്ജ് ചെയ്യുന്നതിനായി ദൈർഘ്യമേറിയ എക്സ്കവേറ്റർ, രണ്ടു രീതിയിലുള്ള ബാർജുകൾ എന്നിവ മുതലപ്പൊഴിയിൽ കഴിഞ്ഞ മാസം എത്തിച്ചിരുന്നു. മത്സ്യ യാനങ്ങൾക്ക് കടലിൽ പോയി വരുന്നതിന് തടസ്സം ഉണ്ടാക്കാത്ത വിധത്തിൽ ആണ് ഡ്രഡ്ജിങ് ജോലികൾ ക്രമീകരിച്ചിരിക്കുന്നത്.
Watch Video Story