ആലുവയിൽ അനാഥാലയത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

തൃശൂർ പുതുക്കാട് കെഎസ്ആർടിസി ബസിലാണ് കുട്ടികളെ കണ്ടത്

Update: 2024-07-18 09:38 GMT
Advertising

കൊച്ചി: ആലുവയിലെ അനാഥാലയത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. തൃശൂർ പുതുക്കാട് കെഎസ്ആർടിസി ബസിലാണ് കുട്ടികളെ കണ്ടത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പറവൂർകവലയിലെ അനാഥാലയത്തിൽ നിന്ന് കുട്ടികളെ കാണാതാകുന്നത്. തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടികൾ മൂന്ന് പേരും നടന്നുപോകുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ തൃശൂരിൽ നിന്ന് കണ്ടെത്തിയത്.

Full View

പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News