ജാതി സെൻസസ്: മന്ത്രി രാധാകൃഷ്ണൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് എം.കെ മുനീർ; അവകാശ ലംഘന നോട്ടിസ് നൽകും

''കേരളം കോടതിയിൽ പോകാതെ നിർദേശത്തിന് കാത്തുനിൽക്കുകയാണ്. ഏതെങ്കിലും ജാതിയുടെ ആവശ്യമല്ല. ഓരോ സംസ്ഥാനങ്ങളോടും ജാതി സെൻസസ് നടപ്പാക്കാൻ നിർദേശം നൽകാൻ സുപ്രിംകോടതിക്ക് കഴിയില്ല.''

Update: 2024-02-02 15:02 GMT
Editor : Shaheer | By : Web Desk

എം.കെ മുനീര്‍

Advertising

കോഴിക്കോട്: ജാതി സെൻസസുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന്റെ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. ഇതിനെതിരെ നിയമസഭയിൽ അവകാശലംഘന നോട്ടിസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജാതി സെൻസസുമായി ബന്ധപ്പെട്ട് നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിൽ മന്ത്രി നൽകിയ മറുപടിക്കെതിരെയാണ് മുനീർ രംഗത്തെത്തിയത്.

ജാതി സെൻസസുമായി ബന്ധപ്പെട്ട് സഭയിൽ ശ്രദ്ധക്ഷണിക്കൽ കൊണ്ടുവന്നിരുന്നു. എന്നാൽ, സുപ്രിംകോടതി തീരുമാനം വന്നതിനുശേഷം മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നാണ് മന്ത്രി മറുപടി നൽകിയത്. നിലവില്‍ കോടതിക്കു മുന്നിലില്ലാത്ത ഒരു കേസിനെക്കുറിച്ചുള്ള മന്ത്രിയുടെ മറുപടി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതു ദുരൂഹമാണ്. ഇതിനെതിരെ നിയമസഭയിൽ അവകാശലംഘന നോട്ടിസ് കൊണ്ടുവരുമെന്നും മുനീർ പറഞ്ഞു.

''ഓരോ സംസ്ഥാനങ്ങളോടും ജാതി സെൻസസ് നടപ്പാക്കാൻ നിർദേശം നൽകാൻ സുപ്രിംകോടതിക്ക് കഴിയില്ല. കേരളം കോടതിയിൽ പോകാതെ നിർദേശത്തിന് കാത്തുനിൽക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജാതി സെൻസസ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും ജാതിയുടെ ആവശ്യമല്ല. എല്ലാവരുടെയും ആവശ്യമാണിത്.''

കേസ് നിലനിൽക്കുന്നതുകൊണ്ട് ജാതി സെൻസസ് നടത്താൻ പറ്റില്ലെന്നാണ് മന്ത്രി പറഞ്ഞത്. സമവായം ഉണ്ടാക്കുമെന്നും പറഞ്ഞു. ഇത് മുന്നാക്കം, പിന്നാക്കം എന്ന ഭിന്നത ഉണ്ടാക്കാനാണ്. വിവേചനമല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായി ജാതി സെൻസസ് നടത്താനുള്ള തീരുമാനമെടുക്കാൻ കഴിയും. ഇക്കാര്യത്തിൽ എന്താണ് ഇടതുപക്ഷ നിലപാടെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും മുനീർ ആവശ്യപ്പെട്ടു.

Full View

ഭിന്നശേഷി സംവരണം പ്രായോഗികതലത്തിൽ എങ്ങനെ നടപ്പാകുമെന്നത് നോക്കിക്കാണണം. പി.എസ്.സി നൽകിയ ഉപദേശം സമഗ്രമായി പരിശോധിക്കണം. മൂന്നാം സീറ്റിൽ ഞങ്ങളും ഞങ്ങളുടെ കാര്യം അവതരിപ്പിച്ചു. അഞ്ചാം തിയതി യോഗം ചേരുന്നുണ്ടെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.

Summary: Muslim League leader Dr MK Muneer will issue a notice of privilege motion against the Kerala Minister K Radhakrishnan for his allegedly misleading reply to the Assembly regarding caste census.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News