മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരത്തിന്
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കും. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
Update: 2021-12-09 10:21 GMT
മോഹൻലാലിനെ വീണ്ടും അമ്മ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. ഇരുവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് വനിതകൾ മത്സരിക്കും. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. മണിയൻ പിള്ള രാജുവും ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കായ് 14 പേർ മത്സരരംഗത്തുണ്ട്. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറൽ ബോഡി യോഗവും 19ന് നടക്കും.