ബോസ്‌കോ പുത്തൂർ സ്ഥാനമൊഴിയും; ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററാവുമെന്ന് സൂചന
വിമത പക്ഷത്തെ ഉൾപ്പെടെ വിശ്വാസത്തിലെടുക്കാൻ പാംപ്ലാനിക്ക് കഴിയുമെന്നാണ് സഭയുടെ വിലയിരുത്തൽ.
Update: 2025-01-11 11:43 GMT
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്‌കോ പുത്തൂർ സ്ഥാനമൊഴിയും. സിനഡിനെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ആവശ്യം സിനഡ് അംഗീകരിച്ചതായാണ് സൂചന. വത്തിക്കാനിൽനിന്ന് അനുമതി ലഭിച്ചാൽ പുതിയ അഡ്മിനിസ്‌ട്രേറ്ററെ പ്രഖ്യാപിക്കും.
തിങ്കളാഴ്ചയാണ് കാക്കനാട് സെന്റ്മൗണ്ടിൽ സിനഡ് യോഗം തുടങ്ങിയത്. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുതിയ അഡ്മിനിസ്‌ട്രേറ്റർ ആയേക്കുമെന്നാണ് സൂചന.