കുരങ്ങുവസൂരി: രോഗിയെ എത്തിച്ച കാറിന്‍റെ ഡ്രൈവറെ തിരിച്ചറിഞ്ഞു

സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്

Update: 2022-07-16 05:30 GMT
Editor : ijas
Advertising

തിരുവനന്തപുരം: കുരങ്ങുവസൂരി ബാധിച്ചയാളെ മെഡിക്കൽ കോളജിലെത്തിച്ച കാറിന്‍റെ ഡ്രൈവറെ തിരിച്ചറിഞ്ഞു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ നല്‍കുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. ഇയാള്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

Full View

അതെ സമയം കുരങ്ങു വസൂരി സ്ഥിരീകരിച്ച രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ഇന്ന് കേന്ദ്രസംഘം സന്ദർശിക്കും. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്ക വേണ്ടെങ്കിലും ജാഗ്രത തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. നിലവില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. ഈ അഞ്ച് ജില്ലകളില്‍ ഉള്ളവര്‍ രോഗം സ്ഥിരീകരിച്ച യുവാവുമായി ഫ്ലൈറ്റ് കോണ്ടാക്ടറില്‍പ്പെട്ടവരാണ്. 164 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനത്തില്‍ 11 പേരാണ് ഹൈറിസ്ക് കോണ്ടാക്ടില്‍പ്പെട്ടവര്‍.

രോഗം സ്ഥിരീകരിച്ച യുവാവിന് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരിലാര്‍ക്കെങ്കിലും രോഗം എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ കോവിഡ് അടക്കമുള്ള പരിശോധന നടത്തും. കുരങ്ങ് വസൂരിയുടെ ലക്ഷണമുണ്ടെങ്കില്‍ പരിശോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഫ്ലൈറ്റ് കോണ്‍ടാക്ടില്‍പ്പെട്ടവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്നലെ ഉന്നതതല യോഗം ചേര്‍ന്ന ആരോഗ്യമന്ത്രി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. വിമാനത്താവളങ്ങളിലും ജാഗ്രത തുടരുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News