അരിക്കൊമ്പനെ 'നാടുകടത്തിയിട്ട്' ഒരുമാസം; പുതിയ ആവാസവ്യവസ്ഥയോട് ഇനിയും പൊരുത്തപ്പെട്ടില്ല
കമ്പം ടൗണിൽ പരിഭ്രാന്തി പരത്തിയ ശേഷം കാട് കയറിയ അരിക്കൊമ്പൻ ക്ഷീണിതനാണ്
കമ്പം: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്. കാട് കയറിയും കാടിറങ്ങിയും തമിഴ് നാട് വനംവകുപ്പിനെയും വട്ടം കറക്കുകയാണ് അരിക്കൊമ്പനെന്ന കാട്ടുകൊമ്പൻ.
ഒരു മാസക്കാലം നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാനായത്. പെരിയാർ വന്യജീവി സങ്കേതത്തിലും പൊരുത്തപ്പെടാനാകാതെ വന്നതോടെ കേരളാ തമിഴ്നാട് വനാതിർത്തികളിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പൻ.
കമ്പം ടൗണിൽ പരിഭ്രാന്തി പരത്തിയ ശേഷം കാട് കയറിയ അരിക്കൊമ്പൻ ക്ഷീണിതനാണ്. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തുണ്ടായിരുന്ന അരിക്കൊമ്പൻ ഷൺമുഖ നദി ഡാം പരിസരത്താണുള്ളത്. ജനവാസ മേഖലയിലേക്ക് ആനയെത്താതെ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.