'മൂറിങ്'; കപ്പലുകളെ ബർത്തിലടുപ്പിക്കുന്ന പ്രക്രിയ, വിഴിഞ്ഞത്ത് ചുക്കാൻ പിടിച്ചത് മലയാളി

ഇന്ന് ഔദ്യോഗിക സ്വീകരണത്തോടനുബന്ധിച്ച മൂറിങിനും നേതൃത്വം വഹിക്കുന്നത് മനോജും സംഘവുമാണ്.

Update: 2023-10-15 02:25 GMT
Advertising

തിരുവനന്തപുരം: കപ്പലുകളെ ബെർത്തിലടുപ്പിക്കുന്ന പ്രക്രിയയെ "മൂറിങ് " എന്നാണ് അറിയപ്പെടുന്നത്. വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ സുഗമമായി ബർത്തിലടുപ്പിച്ചതിന് നേതൃത്വം നൽകിയത് തിരുവനന്തപുരം സ്വദേശിയായ വി.മനോജാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർ ലൈൻ കമ്പനിയുടെ എം.ഡിയാണ് മനോജ്. ഇന്ന് ഔദ്യോഗിക സ്വീകരണത്തോടനുബന്ധിച്ച മൂറിങിനും ചുക്കാൻ പിടിക്കുന്നത് മനോജും സംഘവുമാണ്.

അതിവേഗം തന്നെ മൂറിങ് പ്രക്രിയ ചെയ്യാൻ സാധിച്ചു. സാധാരണ രണ്ടര മണിക്കൂറോളം എടുക്കുന്ന പ്രക്രിയ വിഴിഞ്ഞത്ത് ഒന്നര മണിക്കൂറിനകം പൂർത്തിയായെന്നും വി.മനോജ് മീഡിയവണിനോട് പറഞ്ഞു. നിലവില്‍ ബര്‍ത്തിലുള്ള കപ്പലിനെ ഇന്ന് ഉദ്ഘാടനത്തിന് മുമ്പ് പുലിമുട്ടിനടുത്തേക്ക് മാറ്റും. വിശിഷ്ടാതിഥികള്‍ എത്തുന്നതോടെ വീണ്ടും ബര്‍ത്തിലേക്ക് അടുപ്പിക്കും.

വൈകുന്നേരം നാലിനാണ് വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിനുള്ള സർക്കാറിന്റെ ഔദ്യോഗിക വരവേൽപ്പ്. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 5000 പേര്‍ക്ക് ഇരിക്കാനാവുന്ന സ്റ്റേജാണ് തയ്യാറാക്കിയത്. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. തുറമുഖ യാര്‍ഡിലാണ് പൊതുജനങ്ങള്‍ക്കിരിക്കാനുള്ള കൂറ്റന്‍ സ്റ്റേജ് ഒരുക്കിയത്.

പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്കേ ബര്‍ത്തിലേക്ക് പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്ക് സ്റ്റേജിന് മുന്നിലുള്ള കൂറ്റന്‍ സ്ക്രീനില്‍ സ്വീകരണ പരിപാടി കാണാം. ലത്തീന്‍ സഭാ നേതൃത്വം ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും വിഴിഞ്ഞം ഇടവക പങ്കെടുക്കും. കരയിലും കടലിലും കോസ്റ്റ് ഗാര്‍ഡിന്റെ അടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 2000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News