11000 ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും; വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ വേണ്ടത് 1500 കോടിയിലേറെ രൂപ
തുക നൽകാനായി പൊതുവിപണിയിൽ നിന്നും 2000 കോടി രൂപ കടമെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ഡി.ജി.പിമാരുൾപ്പെടെ 11500 ഓളം സർക്കാർ ജീവനക്കാർ ഇന്ന് സർവീസിൽ നിന്നും വിരമിക്കും. ജൂൺ 30 ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തും ജൂലൈ 31 ന് മനുഷ്യാവകാശ കമ്മീഷൻ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയും വിരമിക്കും. ഇതോടെ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണിയുണ്ടാകും. 11000 ത്തിലേറെ പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാൻ സർക്കാർ പൊതുവിപണിയിൽ നിന്ന് കടമെടുക്കും.
എക്‌സൈസ് മേധാവി കെ.എസ് അനന്തകൃഷ്ണൻ, ഫയർഫോഴ്‌സ് മേധാവി ബി. സന്ധ്യ, എന്നിവരാണ് ഇന്ന് വിരമിക്കുന്ന പ്രമുഖർ. ഇവർക്ക് പകരക്കാരായി ഷേഖ് ദർബേസ് സാഹിബും കെ. പത്മകുമാറും ചുമതലയേൽക്കും. 11500 ഓളം സർക്കാർ ജീവനക്കാക്ക് വിരമിക്കൽ ആനുകൂല്യം നൽകുന്നതിനായി ഏതാണ്ട് 1500 കോടി രൂപ ആവശ്യമാണ്.
എന്നാൽ ഈ തുക നൽകാനായി പൊതുവിപണിയിൽ നിന്നും 2000 കോടി രൂപ കടമെടുക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ യാതൊരു കാരണവശാലും വിരമിക്കൽ ആനുകൂല്യം നൽകാതിരിക്കില്ലെന്ന് സംസ്ഥാസാന സർക്കാർ വ്യക്തമാക്കി.