കൊച്ചിയിൽ അൻപതിലധികം CPM പ്രവർത്തകർ കോൺഗ്രസിലേക്ക്
ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക
Update: 2024-10-11 02:36 GMT
കൊച്ചി: കൊച്ചിയിൽ 50ലധികം സിപിഎം പ്രവർത്തകർ ഇന്ന് കോൺഗ്രസിലേക്ക്. എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിപാടിയിൽ പങ്കെടുക്കും. പ്രവർത്തകരെ വി.ഡി സതീശൻ സ്വീകരിക്കും.
തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും പ്രതിപക്ഷ നേതാവില്‍ നിന്ന് ഇവർ അംഗത്വം സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.