നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി അനുവദിച്ചു

അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

Update: 2022-04-19 10:21 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. മെയ് 30ന് മുമ്പ് അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം പക്ഷപാതപരമെന്ന് സ്ഥാപിക്കാൻ ദിലീപിന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നിക്ഷ്പക്ഷമാകില്ലെന്ന ദിലീപിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എഫ്‌ഐആർ റദ്ദാക്കേണ്ട സാഹചര്യം ഈ കേസിലില്ല. അത്രമേൽ സവിശേഷമായ സാഹചര്യത്തിൽ മാത്രമേ ക്രിമിനൽ നടപടിച്ചട്ടം 482 പ്രകാരം എഫ്‌ഐആർ റദ്ദാക്കാനാവൂ. ജാമ്യ ഉത്തരവിലെ കണ്ടെത്തലുകൾ ഈ കേസിൽ കണക്കിലെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News