അമ്മ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി

കുട്ടി ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടർമാർ

Update: 2023-04-19 10:23 GMT
Editor : Lissy P | By : Web Desk
mother left baby in a bucket case; baby handed over to  CWC,
AddThis Website Tools
Advertising

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ അമ്മ ശുചിമുറിയിൽ ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഒമലൂരിലെ സി.ഡബ്ല്യു.സി സെന്ററിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു.രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. 

 ഏപ്രില്‍ നാലിനായിരുന്നു  ആറന്മുള കോട്ട സ്വദേശിയായ യുവതി വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ചത്. ജനിച്ച ഉടൻ കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ച ഇവർ അമ്മയുടെ സഹായത്തോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. മാസം തികയാതെയാണ് യുവതി പ്രസവിച്ചതെന്നും ആശുപത്രി അധികൃതർപറയുന്നു. അതുകൊണ്ട് തന്നെ പ്രസവത്തിനുള്ള യാതൊരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. 

ആശുപത്രിയിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ചോദിച്ചപ്പോഴാണ് വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച കാര്യം യുവതി പറയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം ചെങ്ങന്നൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് ആറന്മുളയിലെ വീട്ടിലെത്തി പരിശോധന നടത്തി.അപ്പോഴാണ് ശുചിമുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ ബക്കറ്റിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. ഉടൻ തന്നെ ബക്കുമെടുത്ത് പൊലീസ് ആശുപത്രിയിലേക്കോടി. ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം കുട്ടിയെ വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. 

 കുഞ്ഞിന്റെ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് , IPC വകുപ്പുകൾ പ്രകാരം ആറന്മുള പൊലീസ് കേസെടുത്തിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News