സർക്കാർ സർവീസിൽ ആശ്രിത നിയമനങ്ങൾ നിയന്ത്രിക്കാൻ നീക്കം; നാലാം ശനിയാഴ്ച അവധിയാക്കാനും ആലോചന

രണ്ടാം ശനിക്ക് പുറമെ നാലാം ശനിയും അവധിയാക്കണമെന്ന നിർദേശവും സർക്കാരിന് മുന്നിലുണ്ട്.

Update: 2023-01-04 06:54 GMT
Advertising

തിരുവനന്തപുരം: സർക്കാർ സർവീസിൽ ആശ്രിത നിയമനങ്ങൾ നിയന്ത്രിക്കാൻ നീക്കം. നാലാം ശനിയാഴ്ച അവധി ദിവസമാക്കാനും ആലോചനയുണ്ട്. ഈ മാസം 10ന് ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് സർവീസ് സംഘടനകളുമായി ചർച്ച നടത്തും. ഒരു വർഷമുണ്ടാകുന്ന ഒഴിവുകളിൽ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനത്തിന് മാറ്റിവെക്കാവൂ എന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇത് സംബന്ധിച്ച് പഠിക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിരുന്നു. ജോലിയിലിരിക്കെ മരിച്ചാൽ ഒരു വർഷത്തിനകം ആ പോസ്റ്റിന് യോഗ്യതയുള്ള ആൾ വന്നാൽ മാത്രമേ ആശ്രിത നിയമനം നൽകാനാവൂ എന്നും അല്ലെങ്കിൽ 10 ലക്ഷം രൂപ ഒറ്റത്തവണയായി നഷ്ടപരിഹാരം നൽകാമെന്നുമായിരുന്നു സമിതിയുടെ നിർദേശം. രണ്ടാം ശനിക്ക് പുറമെ നാലാം ശനിയും അവധിയാക്കണമെന്ന നിർദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News