മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കും; ശാശ്വത പരിഹാരം വേണമെന്ന് മന്ത്രി റിയാസ്

ഇന്ന് ഉച്ചക്ക് ശേഷമാണ് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തമുണ്ടായത്. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്തുള്ള വി.കെ.എം ബില്‍ഡിങ് ഷോപ്പിങ് കോംപ്ലക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടക്കാണ് തീപിടിച്ചത്.

Update: 2021-09-10 10:39 GMT
Advertising

മിഠായിത്തെരുവില്‍ ഇടക്കിടെ തീപിടിത്തമുണ്ടാവുന്നത് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ആലോചനകള്‍ നടത്തും. ഫയര്‍ഫോഴ്‌സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചക്ക് ശേഷമാണ് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തമുണ്ടായത്. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്തുള്ള വി.കെ.എം ബില്‍ഡിങ് ഷോപ്പിങ് കോംപ്ലക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടക്കാണ് തീപിടിച്ചത്. കടക്കുള്ളിലുണ്ടായിരുന്ന ഒരു സ്ത്രീയേയും കുട്ടിയേയും രക്ഷപ്പെടുത്തി.

ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. നിരവധി കടകള്‍ തിങ്ങി സ്ഥിതിചെയ്യുന്ന പ്രദേശത്ത് നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും പെട്ടന്നുള്ള ഇടപെടലിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News