'മുകേഷ് സ്വയം ഒഴിയണം': ആഷിഖ് അബു
'പൊതുപ്രവർത്തകൻ്റെ ധാർമികത മനസിലാക്കണം'
Update: 2024-08-28 16:36 GMT
കോഴിക്കോട്: കൊല്ലം എം.എൽ.എ മുകേഷ് സ്വയം സ്ഥാനം ഒഴിയണമെന്ന് സംവിധായകൻ ആഷിഖ് അബു. പൊതുപ്രവർത്തകന്റെ ധാർമികത മനസിലാക്കണമെന്നും ആഷിഖ് അബു പറഞ്ഞു.
മുകേഷിൻ്റെ കാര്യത്തിൽ സർക്കാർ വേഗത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.