മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവിനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത് ജലവിഭവ വകുപ്പ്, തെളിവുകള്‍ മീഡിയവണിന്

മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ല എന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്

Update: 2021-11-11 09:20 GMT
Editor : Roshin | By : Web Desk
Advertising

മുല്ലപ്പെരിയാറിലെ ബേബി ഡാമിലെ മരം മുറി ഉത്തരവിനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചത് ജലവിഭവ വകുപ്പ്. സുപ്രീം കോടതിയിൽ തമിഴ്‍നാട് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഈ വർഷം മെയ് 23ന് യോഗം ചേർന്നു. ജലവിഭവ വകുപ്പ് പ്രത്യേക യോഗം നടത്തിയതിന്‍റെ ഇ-ഫയൽ രേഖകൾ മീഡിയവണിന് ലഭിച്ചു.

മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ല എന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിനെരായ തെളിവുകള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബേബി ഡാമിന് കീഴിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News