മുണ്ടക്കൈ പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് വിഹിതം അനുവദിച്ചിട്ടുണ്ട്, എൻഡിആർഎഫ് സ​ഹായം പിന്നീട്; കേന്ദ്രം ഹൈക്കോടതിയിൽ

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള വി​ഹിതം മാത്രം മതിയാകില്ലെന്ന് സംസ്ഥാന സർക്കാർ

Update: 2024-10-18 07:53 GMT
Advertising

കൊച്ചി: മുണ്ടക്കൈ പുനരധിവാസത്തിനായി കേരളത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നുള്ള വിഹിതം കൃത്യമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. പുനരധിവാസത്തിനായി കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ (എൻഡിആർഎഫ്) നിന്നുള്ള വിഹിതം പിന്നീട് നൽകുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ കേന്ദ്രം പറഞ്ഞത് പോലെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള വി​ഹിതം മാത്രം മതിയാകില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. ബാങ്ക് ലോണുകൾ സംബന്ധിച്ച് തീരുമാനം എന്തായെന്ന് കോടതി ചോദിച്ചപ്പോൾ ചർച്ച ചെയ്ത് വിശദീകരണം അറിയിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം.

പ്രത്യേക ധനസഹായം നൽകാത്തത് സംബന്ധിച്ച് കേന്ദ്രത്തോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ്, കേരളത്തിന് 700 കോടിയിലധികം ദുരിതാശ്വാസ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം നിലപാടറിയിച്ചത്. ഉന്നത സമിതിയുടെ പഠനത്തിനുശേഷം എൻഡിആർഎഫ് വിഹിതം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 

എന്നാൽ ഇത് സംസ്ഥാനത്തിന് ആകെയുള്ള വാർഷിക വിഹിതമാണെന്നും, മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ തുക ആവശ്യമുണ്ടെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. പ്രത്യേക സഹായം പരിഗണനയിലുണ്ടെന്ന് കേന്ദ്രം മറുപടി നൽകി. താൽക്കാലികമായി

എസ്ഡിആർഎഫ് വിഹിതം ഉപയോഗിച്ചുകൂടെ എന്ന് സാംസ്ഥാനത്തിനോട് കോടതി ആരാഞ്ഞു. കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വ്യക്തത തേടിയ കോടതി, മറുപടി സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് ലോണുകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ചും കേന്ദ്രത്തോട് കോടതി വിശദീകരണം തേടി. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രം സാവകാശം തേടി. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് പ്രത്യേക സർക്കുലർ ഇറക്കാവുന്നതേയുള്ളൂ എന്നും കോടതി പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News