വൃദ്ധ ദമ്പതികളുടെ കൊലപാതകം; ചെറുമകൻ കുറ്റം സമ്മതിച്ചു
കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയിൽ നിന്നും കണ്ടെത്തി
Update: 2023-07-25 13:16 GMT
തൃശ്ശൂർ: തൃശൂർ വടക്കേക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ്. കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റസമ്മത മൊഴി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയിൽ നിന്നും കണ്ടെത്തി. മംഗലാപുരത്ത് സ്വർണ്ണം വിൽക്കുന്നതിനിടെയാണ് ഇന്നലെ പ്രതി പിടിയിലായത്.
അക്മൽ ബിസിനസ് തുടങ്ങാൻ അബ്ദുള്ളയോടും ജമീലയോടും പണം ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.