വഖഫ് ബിൽ: നിയമപരമായും രാഷ്ട്രീയമായും നേരിടും-മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി

കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു മുഴുവൻ മുസ്‌ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗം.

Update: 2024-08-15 14:41 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി നേതാക്കൾ. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു മുഴുവൻ മുസ്‌ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗം. വഖഫ് സ്വത്തുക്കൾ അനധികൃതമായി കയ്യടക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിന്റെതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ നീക്കം ജനാധിപത്യ- ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നല്ല രീതിയിലാണ് വഖഫ് ബോർഡ് മുന്നോട്ട് പോകുന്നത്. കേന്ദ്രനീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിൽ പരിശോധന നടത്തുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാത്തത് ദുരുദ്ദേശ്യപരമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ ചേർന്ന മുസ്‍ലിം കോർഡിനേഷൻ യോഗത്തിനു പിന്നാലെയാണ് നേതാക്കൾ മാധ്യമങ്ങളോട് സംസാരിച്ചത്. 

കൊയ്യോട് ഉമർ മുസ്‌ലിയാർ, ഡോ. മുഹമ്മദ് ബഹാഉദ്ദീൻ നദ്‌വി (സമസ്ത), എ.കെ അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), ടി.പി അബ്ദുല്ലകോയ മദനി, ഡോ. ഹുസൈൻ മടവൂർ (കെ.എന്‍.എം) പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള), പി.എൻ അബ്ദു ലത്തീഫ്‌ മദനി, ടി.കെ അഷ്റഫ് (വിസ്ഡം) ഐ.പി അബ്ദുസ്സലാം, അഡ്വ.മുഹമ്മദ് ഹനീഫ (മർകസുദ്ദഅവ) ഇ.പി അഷ്റഫ് ബാഖഫി (സംസ്ഥാന ജംഇയ്യതുൽ ഉലമാ), ഡോ. ഫസൽ ഗഫൂർ( എം.ഇ.എസ്) ഡോ.പി ഉണ്ണീൻ, എഞ്ചിനീയർ മമ്മദ് കോയ(എം.എസ്.എസ്) എം.സി മായിൻ ഹാജി, ഡോ.എം. കെ മുനീർ എം.എൽ.എ ഡോ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ( ലീഗ്) തുടങ്ങിയവര്‍ പങ്കെടുത്തു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News