മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞത് പ്രതിഷേധാർഹം: ഇ.ടി മുഹമ്മദ് ബഷീര്‍

മീഡിയവൺ വിലക്ക് എന്തിനെന്ന് പോലും വ്യക്തമാക്കിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Update: 2022-01-31 14:02 GMT
Advertising

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത് രണ്ടാം തവണയാണ് ചാനൽ ബാൻ ചെയ്യുന്നത്. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും ഇ.ടി പറഞ്ഞു.

വിലക്ക് എന്തിനെന്ന് പോലും വ്യക്തമാക്കിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

മീഡിയവൺ വിലക്ക് എന്തിനെന്ന് പോലും വ്യക്തമാക്കിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാ മാധ്യമങ്ങളും ഭീഷണിയുടെ നിഴലിലാകുമെന്നും അദ്ദേഹം പറഞ്ഞു.

വിമർശനങ്ങളെ ഭയക്കുന്നത് ഭീരുക്കൾ: പി.എം.എ സലാം

വിമർശനങ്ങളും ചോദ്യങ്ങളുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അത് ഭയക്കുന്നവർ ഭീരുക്കളാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം. മീഡിയവണിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര നീക്കത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എതിർശബ്ദങ്ങളെ മുഴുവൻ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ നിർത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഈ കെട്ടകാലത്ത് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ പോലും വെറുതെ വിടുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മീഡിയവൺ ചാനലിനുളള പുതിയ വിലക്കെന്ന് പി.എം.എ സലാം പറഞ്ഞു.

അധികാരത്തിന്റെ ബലത്തിൽ എന്തും ചെയ്യാമെന്ന അവസ്ഥയിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. ഭരണകൂടത്തിന്റെ കാട്ടുനീതിയോട് സന്ധിയാവാൻ കഴിയില്ല. അവകാശങ്ങളോരോന്നും ഒന്നിച്ച് നിന്ന് തിരിച്ചു പിടിക്കാൻ മതേതര പക്ഷം ഉണർന്ന് പ്രവർത്തിക്കണം. ഇന്ന് മീഡിയവണിനെതിരാണെങ്കിൽ നാളെ ആർക്കെതിരെയും എന്തും ചെയ്യാൻ ഈ ഭരണകൂടം മടിക്കില്ല. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണമാണ്. സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദം ഉയരണം. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിക്കണം. ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും പി.എം.എ സലാം പറഞ്ഞു.

മീഡിയവൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് , ഇത് രണ്ടാം തവണയാണ് ചാനൽ ബാൻ...

Posted by E.T Muhammed Basheer on Monday, January 31, 2022

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News