കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി തന്റെ പേരെഴുതണം- പി.എം.എ സലാം
വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ വെള്ളയിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു
Update: 2021-12-11 06:40 GMT
വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തതിന് കേസെടുക്കുന്ന കണ്ടാലറിയുന്ന പതിനായിരം പേരിൽ ഒന്നാമതായി പീച്ചിമണ്ണിൽ അബ്ദുസലാം എന്ന പേര് എഴുതണമെന്ന് പി.എം.എ സലാം. ഫേസ് ബുക്ക് പോസ്റ്റിലാണ് സലാം ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ബീച്ചിൽ ഈ മാസം ഒമ്പതിന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെയാണ് വെള്ളയിൽ പൊലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വഖഫ് ബോർഡ് നിയമങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനം നടത്തിയത്. വിവിധ ജില്ലയിൽ നിന്നായി പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്.