'അപകടത്തിന് തൊട്ടുമുമ്പ് ബൈക്കുമായി ചീറിപ്പാഞ്ഞ ആൻസനെ താക്കീത് നൽകിയിരുന്നു'; ദൃക്‌സാക്ഷികൾ

അപകടത്തിൽ മരിച്ച നമിതയുടെ മൃതദേഹം സംസ്‌കരിച്ചു

Update: 2023-07-27 10:55 GMT
Editor : Lissy P | By : Web Desk
Advertising

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ വിദ്യാർഥികളും നാട്ടുകാരും. അപകടത്തിന് തൊട്ട് മുൻപ് ബൈക്കുമായി ചീറിപ്പാഞ്ഞ ആൻസന് വിദ്യാർഥികളും നാട്ടുകാരും താക്കീത് നൽകിയിരുന്നു.  ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനാൽ സീബ്രാ ക്രോസിങ്ങിങ്ങിൽ ഒരു ഓട്ടോ നിർത്തിയിരുന്നു.അതിനെ മറികടന്നാണ് ബൈക്ക് പോയത്.  വളരെ ശ്രദ്ധിച്ചായിരുന്നു നമിതയും കൂട്ടുകാരിയും റോഡ് മുറിച്ചു കടക്കുന്നത്.  വണ്ടി വരുന്നുണ്ടോ എന്ന് നോക്കുന്നതിനിടെയാണ് ആൻസന്റെ ബൈക്ക് വന്നിടിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.  അപകടത്തില്‍ പരിക്കേറ്റ നമിതയെയും കൂട്ടുകാരിയെയും സമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്നതില്‍ ഒരു സത്യവുമില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ചോര കണ്ടിട്ട് ഞങ്ങൾ എടുത്തില്ലെന്നാണ് ചിലര്‍ പറഞ്ഞു പരത്തുന്നത്.  മടിയിൽ വെച്ചാണ് ആ കുട്ടിയെ കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു.

അതേസമയം, അപകടത്തില്‍ ഏനാനെല്ലൂർ സ്വദേശി ആൻസൻ റോയിക്കെതിരെയാണ് മനപ്പൂർവമുളള നരഹത്യ, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ നമിതയുടെ കൂട്ടുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച നമിതയുടെ മൃതദേഹം നിർമല കോളജിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് സംസ്‌കരിച്ചു. 



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News