സിബിഐയുടെ രാഷ്ട്രീയ പ്രേരിതനീക്കം ഹൈക്കോടതി തടഞ്ഞു; ശിക്ഷ മരവിപ്പിച്ചതിനെ ന്യായീകരിച്ച് ഗോവിന്ദന്‍
ഇത് ശരിയായ സന്ദേശം തന്നെ, ജനങ്ങൾ പിന്തുണക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു
Update: 2025-01-09 06:27 GMT
കണ്ണൂര്‍: പെരിയ കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷ മരിവിപ്പിച്ച കോടതിവിധിയെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിബിഐയുടെ രാഷ്ട്രീയ പ്രേരിതനീക്കം ഹൈക്കോടതി തടഞ്ഞു. പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഇത് ശരിയായ സന്ദേശം തന്നെ, ജനങ്ങൾ പിന്തുണക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എന്‍.എം വിജയന്‍റെ മരണം കൊലപാതകമാണ്. അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഗോവിന്ദന്‍ പറഞ്ഞു.