ലോക്സഭയിലെ തോൽവി; സൂക്ഷ്മമായി പരിശോധിക്കണമെന്ന് എം.വി ഗോവിന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം എന്തുകൊണ്ട് തോറ്റു എന്നത് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.
'എല്ലാം സൂഷ്മമായി പരിശോധിച്ച് എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ മാത്രം പോരാ അത് തിരുത്തണം. പെൻഷൻ കൊടുത്ത് തീർക്കാൻ ആയിട്ടില്ല. കോടതി കേറിയിട്ടാണ് കേന്ദ്രം പണം നൽകിയത്. ദുർബല ജനാവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിച്ചില്ല'- എം.വി ഗോവിന്ദൻ പറഞ്ഞു.
സംഘടനാപരമായ പ്രശ്നങ്ങളുണ്ട്. അതെല്ലാം വോട്ടിനെ സ്വാധീനിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉണ്ടായ ദൗർബല്യങ്ങൾ വേറെയുമുണ്ട്. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തൃശൂരിൽ ബിജെപിക്ക് ജയിക്കാൻ കാരണമായ 86000 വോട്ട് എവിടെ നിന്നാണ് വന്നത്. എൽഡിഎഫിന് 3000 വോട്ടുകൾ കൂടുതൽ നേടാനായി. എന്തുകൊണ്ട് യുഡിഫിന് വിജയഹ്ലാദം നടത്താൻ കഴിഞ്ഞില്ല എന്നതും ചിന്തിക്കണം'- അദ്ദേഹം പറഞ്ഞു.