പിണറായി വിജയനല്ല പാർട്ടി: എം.വി ഗോവിന്ദൻ

‘സിപിഎമ്മിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടൊന്നും പിണറായിക്കില്ല’

Update: 2024-09-27 10:29 GMT
Advertising

ന്യൂഡൽഹി: പിണറായി വിജയനല്ല പാർട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ പാർട്ടിയുടെ ഉന്നതനായ നേതാവാണ്. പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. അദ്ദേഹത്തിനെതിരെ ഇവിടെ നിരന്തരമായി പറഞ്ഞിരിക്കുന്നത് രാഷ്ട്രീയമാണ്. ഒരു കേസും പിണറായി വിജയനെതിരെയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

പി.വി അൻവർ നൽകിയ പരാതിയിൽ കഴമ്പുണ്ട്. അതിൽ അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് പി. ശശി​. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാവുന്ന ആളാണ് മുഖ്യമന്ത്രി. അതിനാലാണ് അദ്ദേഹം ശശിയെ പിന്തുണച്ചുകൊണ്ടുള്ള നടപടി സ്വീകരിച്ചത്.

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷ ഫലം വരുന്നതിന് അനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സർക്കാറിനെതിരെ വിമർശനം ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, എൽഡിഎഫ് സ്വതന്ത്രനായി നിൽക്കെവെ ഇത്തരത്തിൽ പറയാൻ പി.വി അൻവറിന് സാധിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ താൽപര്യത്തിന് വിരുദ്ധമായി ഒരു താൽപര്യവും പിണറായിക്കില്ല. പാർട്ടിയുടെ ലക്ഷക്കണക്കിന് അംഗങ്ങൾക്ക് മുഖ്യമ​ന്ത്രിയെയും സെക്രട്ടറിയെയും വിമർശിക്കാനുള്ള ധൈര്യമുണ്ടെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News