രാഷ്ട്രപതിയെ കണ്ട് മോദി; സർക്കാർ രൂപീകരണത്തിനുള്ള ക്ഷണം കൈമാറി

ഞായറാഴ്ച മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Update: 2024-06-07 15:49 GMT
Editor : anjala | By : Web Desk
Advertising

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നരേ​ന്ദ്രമോദി. എൻ.ഡി.എ സർക്കാർ രൂപീകരിക്കാൻ മോദി അവകാശവാദം ഉന്നയിച്ചു. തുടർന്ന് രാഷ്ട്രപതി മോദിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. ഞായറാഴ്ച മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ​

തുടർച്ചയായി മൂന്നാം തവണയും ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ. എൻ.ഡി.യ നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.15 എൻ.ഡി.യ നേതാക്കൾക്കൊപ്പമാണ് മോദി രാഷ്ട്രപതി ഭവനിൽ എത്തിയത്. രാഷ്ട്രപതിയെ സന്ദർശിക്കുന്നതിനു മുൻപ് ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും വസതികളിലെത്തി മോദി സന്ദർശിച്ചു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News