യൂണിയൻ പ്രവർത്തകർ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു; പെരുവഴിയിലായി യാത്രക്കാരൻ

മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്.

Update: 2022-03-29 02:06 GMT
Advertising

തിരുവനന്തപുരം: പാളയത്ത് യൂണിയൻ പ്രവർത്തകർ യാത്രക്കാരനെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രക്കാരനെയാണ് ഇറക്കിവിട്ടത്. താനിപ്പോൾ പെരുവഴിയിലായെന്ന് മലപ്പുറം സ്വദേശി ബാബുരാജ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മലപ്പുറത്ത് നിന്ന് ബാബുരാജ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഒരു മണിക്കൂര്‍ കാത്തിരുന്ന് ഒരു ഓട്ടോ കിട്ടിയെന്നും കേവലം അഞ്ചുകിലോമീറ്റര്‍ പോകാന്‍ 250 രൂപ വേണമെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതായും ബാബുരാജ് പറയുന്നു.

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമുള്ള ട്രേഡ് യൂണിയന്‍ നേതാക്കളുടെ സമരപന്തലിനടുത്തുവെച്ചാണ് വാഹനം തടഞ്ഞ് അദ്ദേഹത്തെ ഓട്ടോയില്‍ നിന്ന് പുറത്തിറക്കിയത്. ജോലിസംബന്ധമായ കാര്യങ്ങള്‍ക്കാണ് തിരുവനന്തപുരത്തെത്തിയതെന്നും ബാബുരാജ് പറഞ്ഞു.  

വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിൽ. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ വിവിധയിടങ്ങളിൽ അക്രമങ്ങൾ ഉണ്ടായതിനാൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News