എൻ.ഡി.ആർ.എഫ് സംഘം മുണ്ടക്കൈയിൽ; റോപ്പ് ഉപയോഗിച്ച് ആളുകളെ മറുകരയിലെത്തിക്കും

മുണ്ടക്കൈയിൽ കുടുങ്ങിയ 100പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

Update: 2024-07-30 11:08 GMT
Advertising

വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുക്കൈയിൽ എൻ.ഡി.ആർ.എഫ് സംഘമെത്തി. റോപ്പ് വഴി ആളുകളെ മറുകരയിലെത്തിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. പ്രദേശത്ത് വെള്ളത്തിന്റെ കനത്ത ഒഴുക്ക് ഇപ്പോഴുമുണ്ട്. സൈന്യവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 100 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി സൈന്യം അറിയിച്ചു.

ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 89 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്. 50 ഓളം വീടുകൾ ദുരന്തത്തിൽ ഒലിച്ചുപോയി. നിരവധിപേർ ഇപ്പോഴും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്.

മുണ്ടക്കൈയിലേക്ക് എത്താനുള്ള വഴികൾ തടസ്സപ്പെട്ടതിനാൽ എയർ ലിഫ്റ്റിങ് ആണ് രക്ഷാപ്രവർത്തനത്തിനുള്ള മാർഗം. അന്തരീക്ഷം മേഘാവൃതമായതിനാൽ ഹെലികോപ്റ്ററുകൾക്ക് എത്താൻ കഴിയാത്തതും രക്ഷാപ്രവർത്തനം വൈകാൻ കാരണമാകുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News