നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും, രാജ്കുമാറിന്‍റെ ബന്ധുക്കൾക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി

Update: 2021-06-01 07:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെയും പ്രോസിക്യൂട്ട് ചെയ്യും. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇവരെ പിരിച്ചു വിടാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ ബന്ധുക്കൾക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനം.

നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് സാമ്പത്തികത്തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശിയായ രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ്ജയിലില്‍ റിമാന്‍‌ഡിലിരിക്കെ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.

രാജ്കുമാറിന്‍റെ മരണത്തില്‍ പൊലീസിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. 9 പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഐ സാബുവായിരുന്നു സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെയും ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News