നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട്: 'കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം'; മുഖ്യമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എ.എ. റഹീം എം.പി

Update: 2024-06-20 09:12 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: നീറ്റ്, ​യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ പുറത്തുവന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ സംബന്ധിച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയിരിക്കുകയാണ്. ആവർത്തിച്ചുള്ള ഈ നിരുത്തരവാദിത്തം അംഗീകരിക്കാനാവില്ല. വിദ്യാർഥികളെ അനിശ്ചിതത്വത്തിലാക്കുകയും ​പൊതുപണം പാഴാക്കുകയുമാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസിയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ന്യായവും സുതാര്യവും വിശ്വസനീയവുമായ പരീക്ഷാ നടപടികൾ ഉറപ്പാക്ക​ണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ തകർച്ച തടയാൻ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും റഹീം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News