നാളെ സർവീസ് ആരംഭിക്കുന്ന ഇലക്ട്രിക് ബസ് തടയുമെന്ന് സി.ഐ.ടി.യു; കെ.എസ്.ആർ.ടി.സി യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയം
കെ.എസ്.ആർ.ടി.സിയിലെ ശമ്പള ചർച്ച പ്രഹസനമാണെന്നാണ് കെ.എസ്.ആർ.ടി.ഇ.എയുടെ ആരോപണം
Update: 2022-07-31 10:06 GMT
തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകളുമായി സിഎംഡി ഡി ബിജു പ്രഭാകർ നടത്തിയ ചർച്ച പരാജയം. കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ കെ-സ്വിഫ്റ്റിന് കൈമാറുന്നത് അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നാളെ സർവീസ് ആരംഭിക്കുന്ന ഇലക്ട്രിക് ബസ് തടയുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. കൂടാതെ ജൂണിലെ ശമ്പള വിതരണം ആഗസ്റ്റ് അഞ്ചിന് മുമ്പ് പൂർത്തിയാക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. എന്നാൽ കെഎസ്ആർടിസിയിലെ ശമ്പള ചർച്ച പ്രഹസനമാണെന്നാണ് കെ.എസ്.ആർ.ടി.ഇ.എയുടെ ആരോപണം.