കോട്ടയം മെഡിക്കൽ കോളേജില്‍ നവജാത ശിശുവിനെ കാണാതായ സംഭവം; സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ
സിസിടിവിയടക്കം പരിശോധിച്ച ശേഷമാണ് മെഡിക്കൽ കോളേജിന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയത്
നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ . അതേസമയം ജാഗ്രത കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരിയെ സസ്പന്റ് ചെയ്തിരുന്നു.
ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ്ജ് ചെയ്തു. മന്ത്രിയുടെ നിർദേശ പ്രകാരമാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തോമസ് മാത്യു പരിശോധനയ്ക്ക് എത്തിയത്. സിസിടിവിയടക്കം പരിശോധിച്ച ശേഷമാണ് മെഡിക്കൽ കോളേജിന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകും.അതേസമയം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ്ജ്ചെയ്തു. ഇവരെ യാത്രയാക്കാൻ ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും എത്തി 'അജയ്യ' എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. കുട്ടിയെ അമ്മയുടെ കൈകളിൽ തിരികെ എത്തിച്ച ഗാന്ധിനഗർ എസ് ഐ റനീഷ് തന്നെയാണ് കുട്ടിക്ക് പേരിട്ടത്.