നിപ: കോഴിക്കോട് ജില്ലയിലെ രണ്ട് പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

സെപ്റ്റംബർ 26ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിൽ നടത്തുന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളിലാണ് മാറ്റം

Update: 2023-09-23 15:41 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കണ്ടെയിൻമെന്റ് സോണില്‍ ഉള്‍പ്പെട്ട രണ്ടു പിഎസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ ഒന്ന്), ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ രണ്ട്) എന്നീ പരീക്ഷാ കേന്ദ്രങ്ങളിലാണ് മാറ്റം.

സെപ്തംബർ  26ന് രാവിലെ 7.15 മുതൽ 9.15 വരെ നടക്കുന്ന ബ്ലൂ പ്രിന്റർ (കാറ്റഗറി നമ്പർ 260/ 2022 ), വാച്ച്മാൻ (കാറ്റഗറി നമ്പർ 459/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ 734/ 2022), സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2, വാച്ചർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 745/2022), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എക്സ് സർവീസ് മെൻ ഓൺലി)(കാറ്റഗറി നമ്പർ 241/ 2022, 242/ 2022, 540/ 2022 ) എന്നീ തസ്തികളിലേക്കാണ് പിഎസ് സി പരീക്ഷ നടക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെയിൻമെന്റ് സോണിൽ ആയതിനാൽ ജി. എച്ച്.എസ്.എസ് ബേപ്പൂർ- സെന്റർ ഒന്നിൽ (രജിസ്റ്റർ നമ്പർ - 1132790- 1133009) നടക്കേണ്ട പരീക്ഷ കുറ്റിച്ചിറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലസ് ടു വിഭാഗത്തിൽ നടക്കും. ജി. എച്ച്.എസ്.എസ് ബേപ്പൂർ-  സെന്റർ രണ്ടിൽ നടക്കേണ്ട പരീക്ഷ(രജിസ്റ്റർ നമ്പർ 1133010- 1133229) കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ അവർ ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായി അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ പി. എസ്. സി ഓഫീസർ അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News