'എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പണിയാനുള്ള ഫണ്ട് ഇല്ല'; കെട്ടിടം പുതുക്കിപ്പണിയുമെന്ന് ഗണേഷ് കുമാര്‍
ശോചനീയാവസ്ഥ പഠിക്കാൻ ഐഐടി സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി
കൊച്ചി: എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാന്‍റ് പണിയാനുള്ള ഫണ്ട് ഇല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. നിലവിലെ ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയും. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽകണ്ട് മനസിലാക്കിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ പഠിക്കാൻ ഐ.ഐ.ടി സംഘത്തെ നിയോഗിക്കും. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണി നടത്തി കെട്ടിടം നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
ചെറിയ മഴയില്‍ പോലും വെളളക്കെട്ടിനടിയിലാകുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും നിറയെ മാലിന്യങ്ങള്‍ കെട്ടിക്കിടന്നിരുന്നു. മന്ത്രിയുടെ വരവ് പ്രമാണിച്ച് എല്ലാം ഒരുവിധം വൃത്തിയാക്കിയതാണ് ഇക്കാണുന്നത്. ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും വേണ്ട സൗകര്യങ്ങളില്ലാത്തതും വൃത്തിയില്ലാത്തതും യാത്രക്കാര്‍ക്ക് ഏറെ ദുരിതമായിരുന്നു.
പലകുറി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ബസ് സ്റ്റാന്‍ഡിന്റെ ദയനീയാവസ്ഥ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നേരിട്ടെത്തി ബസ് സ്റ്റാന്‍റും പരിസരവും സന്ദര്‍ശിച്ചത്. മന്ത്രിയുടെ വരവില്‍ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്.