വിദ്യാര്‍ഥികളുടെ ഇടയില്‍ രോഗ ബാധ ഉണ്ടായിട്ടില്ല, മുന്‍കരുതലിന്‍റെ ഭാഗമായാണ് സ്‌കൂളുകള്‍ അടച്ചിടുന്നത്; പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

നിലവിലെ മാര്‍ഗ രേഖ പരിഷ്‌കരിക്കാന്‍ തിങ്കളാഴ്ച ഉന്നതതലയോഗം ചേരും

Update: 2022-01-15 04:17 GMT
Advertising

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. കുട്ടികള്‍ക്ക് രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലായാണ് സ്‌കൂളുകള്‍ അടച്ചിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി.

വിദ്യാര്‍ഥികളുടെ ഇടയില്‍ രോഗ ബാധ ഉണ്ടായിട്ടില്ല. കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം. എസ് എസ് എല്‍ സി പരീക്ഷകളില്‍ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ അടച്ചിടുന്നത് കേരളത്തിലെ സി ബി എസ് സി സ്കൂളുകളിലടക്കം ബാധകമാണ്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഏകദേശം 35 ലക്ഷം കുട്ടികള്‍ ഉണ്ട്. അവരുടെ ടൈം ടേബ്ള്‍ പുനസംഘടിപ്പിക്കും.10,11,12 ക്ലാസുകള്‍ ഓഫ് ലൈനായി തുടരും. നിലവിലെ മാര്‍ഗ രേഖ പരിഷ്‌കരിക്കാന്‍ വേണ്ടി തിങ്കളാഴ്ച ഉന്നതതലയോഗം ചേരും.

ജി സ്യൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് കൂടുതല്‍ കുറ്റമറ്റതാക്കും.  ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍  20നോടകം പൂര്‍ത്തീകരിക്കും. ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് കുട്ടികളുടെ വാക്‌സിനേഷന്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News