സംസ്ഥാനത്ത് ഇന്ന് 41,668 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്

Update: 2022-01-21 15:18 GMT
Editor : afsal137 | By : Web Desk
Advertising

സംസ്ഥാനത്ത് ഇന്ന് 41668 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂർ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസർഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 33 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 73 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,607 ആയി. കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് 1139 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം 17,053 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,47,666 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 7772 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1139 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 2,23,548 കോവിഡ് കേസുകളിൽ, 3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 139 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4468 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 368 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2318, കൊല്ലം 1259, പത്തനംതിട്ട 870, ആലപ്പുഴ 585, കോട്ടയം 966, ഇടുക്കി 317, എറണാകുളം 4888, തൃശൂർ 1432, പാലക്കാട് 551, മലപ്പുറം 796, കോഴിക്കോട് 2434, വയനാട് 89, കണ്ണൂർ 440, കാസർഗോഡ് 108 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,548 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,76,647 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News