ബലാത്സംഗക്കേസിൽ നടന്‍ ജയസൂര്യക്ക് നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം
ഈ മാസം 15ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം
Update: 2024-10-07 07:48 GMT
കൊച്ചി: പീഡന കേസിൽ സിനിമാതാരം ജയസൂര്യയ്ക്ക് നോട്ടീസ്. ഈ മാസം 15ന് ജയസൂര്യ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. കൊച്ചി സ്വദേശിയായ നടി നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. സെക്രട്ടറിയേറ്റിൽ വച്ച് നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി.
ജയസൂര്യക്കെതിരെ കൻ്റോൺമെൻ്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് ഹരജികൾ തീർപ്പാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് കേസെടുത്തത്.